Everyone can be a leader
Many people make the mistake of not understanding leadership, which many people do not understand or refuse to believe: "Everyone can be a leader."നേതൃത്വത്തെക്കുറിച്ച്  പലരും മനസ്സിലാക്കുന്നതിൽ പിശക് പറ്റാറുണ്ട് പലർക്കും മനസ്സിലാകാത്തതോ വിശ്വസിക്കാൻ വിസമ്മതിക്കുന്നതോ ഇതാണ്: "എല്ലാവർക്കും നേതാവാകാം"

There is no single definition of what it means to be a leader. Because leadership is a powerful ability that can be developed over time rather than something that people are born with. Great leaders led multifaceted lives. In fact, they were made leaders by the commitment of the leadership to the responsibilities that came to them at various phases of life. So, what qualities distinguish a good leader? In our careers and lives, how can we develop the ability to accept responsibility and work on ourselves?


Leadership is defined as the ability to motivate a group of people to achieve specific goals. This is regularly talked about only in the context of business, yet leadership as an individual is about how we should live our lives. The definition of leadership is to inspire, motivate, and help others in improving their abilities and achieving their goals. You do not have to be a CEO, manager, or team leader to be a leader. Leadership is a set of skills that everyone can learn.



​​Psychology and mindset are critical when it comes to building leaders. Willpower is one of the most important characteristics of a leader. This is due to the fact that he may face several hurdles while performing his duties. We can experience stress, depression, and anxiety when we face financial difficulties and our plans fail. As a result, before taking any type of leadership responsibility, develop immense willpower.


One person's gain is the same as another's gain.


When we help one person become a leader, it empowers others instead of reducing our leadership opportunities. It completes our leader. Because the ultimate definition of leadership is to enable others to be effective leaders. That is why we can see the gurus of many prominent leaders who worked for their success. As a person begins to assume their responsibilities as a leader, it is imperative to connect with those who are less skilled in the art of leadership.



When we help one individual in becoming a leader, we empower others rather than decreasing our own leadership chances. It completes our leadership. Because the ultimate goal of leadership is to help others become effective leaders. That is why we may witness many prominent leaders' gurus who worked for their achievement. It is critical to connecting with those who are highly competent in the art of leadership as a person begins to accept their obligations as a leader.


Firoz K.A.

(The author is the Founder and CEO of EMBASE Pro Suit and EMDOT MINCETECH )


നേതൃത്വം എന്ന വാക്ക്  എന്താണെന്നതിന് ഒറ്റവക്കിൽ ഉത്തരം പറയാൻ കഴിയില്ല . കാരണം നേതൃത്വം ജനത്തിലൂടെ ലഭിക്കുന്ന ഒന്നല്ല, മറിച്ച് കാലക്രമേണ വികസിപ്പിക്കാൻ കഴിയുന്ന ശക്തമായ ഒരു കഴിവാണ്. മഹാൻമാരായ  നേതാക്കൾ ഒരൊറ്റ വ്യക്തിത്വത്തിത്വം മാത്രം ഉള്ളവരോ  ഒരു വഴിയിലൂടെ സഞ്ചരിച്ചവരോ  ആയിരുന്നില്ല. വാസ്‌തവത്തിൽ, ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ അവരിൽ എത്തിച്ചേർന്ന  ഉത്തരവാദിത്വങ്ങളോടുള്ള നേതൃത്വപരമായ ഏറ്റെടുകാലുകളാണ് അവരെ നേതാക്കളാക്കിയത്. അപ്പോൾ എന്താണ് ഒരു നല്ല നേതാവിനെ സൃഷ്ടിക്കുന്നത്? നമ്മുടെ കരിയറിലും ജീവിതത്തിലും നമുക്ക് എങ്ങനെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള കഴിവുകൾ വികസിപ്പിക്കാനും സ്വയം പ്രവർത്തിക്കാനും കഴിയും?

നമുക്കിവിടെ നേതൃത്വം എന്നതിനെ  ഒരു പ്രത്യേക ലക്ഷ്യം നേടുന്നതിന് ഒരു ടീമിനെ പ്രചോദിപ്പിക്കാനുള്ള കഴിവ് എന്ന് വിളിക്കാം. ഇത് സാധാരണയായി ബിസിനസ്സിന്റെ പശ്ചാത്തലത്തിൽ മാത്രം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ,  എന്നാൽ, ഒരു വ്യക്തിയെന്ന നിലയിൽ നേതൃത്വം എന്ന് പറയുന്നത് നമ്മുടെ ജീവിതം എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ചാണ്   . നേതൃത്വത്തിന്റെ നിർവചനം മറ്റുള്ളവരെ സ്വാധീനിക്കുക, പ്രചോദിപ്പിക്കുക, സഹായിക്കുക, അവരുടെ കഴിവുകൾ വികസിപ്പിക്കുക, ലക്ഷ്യങ്ങൾ നേടുക എന്നതാണ്. ഒരു നേതാവാകാൻ നിങ്ങൾ ഒരു സി.ഇ.ഓ അല്ലെങ്കിൽ ഒരു മാനേജർ അതുമല്ലെങ്കിൽ ഒരു ടീം ലീഡർ ആയിരിക്കണമെന്നില്ല. നേതൃത്വം എന്നത് ആർക്കും പ്രാവീണ്യം നേടാനാകുന്ന ഒരു കൂട്ടം കഴിവുകളാണ്. 

നമ്മളിൽ ഒരു നേതാവിനെ രൂപപ്പെടുത്തുമ്പോൾ, മനഃശാസ്ത്രവും മാനസികാവസ്ഥയും വളരെ പ്രധാനമാണ്. ഒരു നേതാവിന്  ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇച്ഛാശക്തി. കാരണം, അയാൾക്ക് തന്റെ ഉത്തരവാദിത്വ നിർവഹണത്തിൽ നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമ്പോഴും ആസൂത്രണങ്ങളും പദ്ധതികളും പരാജയപ്പെടുന്ന സന്ദർഭങ്ങളിലും ചിലപ്പോൾ സമ്മർദം, വിഷാദം, ഉത്കണ്ഠ എന്നിവ നേരിടേണ്ടി വരാം. അതിനാൽ, ഏതെങ്കിലും തരത്തിലുള്ള ഉത്തരവാദിത്വങ്ങളോടുള്ള നേതൃത്വപരമായ ഏറ്റെടുക്കലുകൾ  ആരംഭിക്കുന്നതിനു  മുമ്പ് അപാരമായ ഇച്ഛാശക്തിയുള്ള ആളായി മാറുക.

നേതൃത്വം ആർക്കും ഒന്നും നഷ്ടപ്പെടുത്തുന്നില്ല.

 ഒരു വ്യക്തിയെ നമ്മൾ നേതാവാകാൻ സഹായിക്കുംബോൾ, അത് നമ്മുടെ നേതൃത്വ അവസരങ്ങൾ കുറയ്ക്കുന്നതിന് പകരം മറ്റുള്ളവരെ ശാക്തീകരിക്കുന്നു. ഇത് നമ്മളിലെ നേതാവിനെ പൂർണമാകുന്നു. കാരണം, നേതൃത്വത്തിന്റെ ആത്യന്തിക നിർവചനം മറ്റുള്ളവരെ ഫലപ്രദമായ നേതാക്കളാകാൻ പ്രാപ്തരാക്കുക എന്നുള്ളതാണ്. അതുകൊണ്ടാണ് പല പ്രമുഖ നേതാക്കൾക്കും അവരുടെ വിജയത്തിനായി പരിശ്രമിച്ച ഗുരുക്കന്മാരെ നമുക്ക് കാണാനാകുന്നത്. ഒരു വ്യക്തി ഒരു നേതാവെന്ന നിലയിൽ അവരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തുടങ്ങുമ്പോൾ, നേതൃത്വ കലയിൽ കുറഞ്ഞ വൈധഗ്ദ്യം ഉള്ളവരുമായെങ്കിലും ബന്ധപ്പെടൽ  അനിവാര്യമാണ്.


ഫിറോസ് കെ എ 

(എംബെയ്‌സ് പ്രൊ സ്യൂട്ട്, എംഡോട്ട് മിൻസ്ടെക്ക് എന്നീ കമ്പനികളുടെ  ഫൗണ്ടറും, സി.ഇ.ഒ  യുമാണ്  ലേഖകൻ)